Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈ ജീവിക്കാന്‍ കൊള്ളാത്ത നാടാണ്, പാക് അധീന കശ്മീര്‍ പോലെയാണ്... കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു തുടങ്ങി... എന്റെ ഓഫീസ് രാമക്ഷേത്രം, ബിഎംസി ബാബര്‍ തകര്‍ത്താലും വീണ്ടും ഉയരും.. ജനാധിപത്യം മരിക്കുന്ന പാകിസ്താനായി മുംബൈ!

09 SEPTEMBER 2020 01:36 PM IST
മലയാളി വാര്‍ത്ത

അനധികൃതമായി നിര്‍മ്മിച്ചതെന്ന് കാണിച്ച്‌ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചുതുടങ്ങി.

സംഭവത്തിന് പിന്നാലെ തന്റെ ഓഫീസിനെ 'രാമക്ഷേത്ര'ത്തോടും ബ്രിഹണ്‍ മുംബൈ കോര്‍പ്പറേഷനെ 'ബാബറി' നോടും താരതമ്യപ്പെടുത്തി നടി കൊങ്കണാ റാണത്തിന്റെ ട്വീറ്റ്. '' ഇത് തനിക്ക് ഒരു കെട്ടിടമല്ല രാമക്ഷേത്രമാണ്. എന്നാല്‍ ഇന്ന് അവിടെ ബാബര്‍ വന്നു. ചരിത്രം ആവര്‍ത്തിക്കുകയാണ്. രാമക്ഷേത്രം വീണ്ടും തകര്‍ക്കപ്പെടും. എന്നാല്‍ ബാബര്‍ ഓര്‍മ്മിക്കേണ്ട കാര്യം ക്ഷേത്രം വീണ്ടും നിര്‍മ്മിക്കപ്പെടും.

ജെയ് ശ്രീറാം.'' കൊങ്കണയുടെ ട്വീറ്റ് ഇങ്ങിനെ പോകുന്നു. മഹാരാഷ്ട്ര സര്‍ക്കാരും അവരുടെ ഗുണ്ടകളും തന്റെ വസ്തുവില്‍ കയറി നിയമവിരുദ്ധമായി എല്ലാം തകര്‍ക്കുകയാണെന്നാണ് ബുധനാഴ്ച മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ കൊങ്കണയുടെ ആദ്യ ട്വീറ്റ് വന്നത്.

തന്റെ മുംബൈ ഓഫീസിന് സമീപത്ത് പോലീസുകാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളോടെയാണ് താരം ഇക്കാര്യം ചെയ്തത്. മഹാരാഷ്ട്രയുടെ അഭിമാനത്തിനായി രക്തം ചൊരിയുമെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്റെ ഉത്സാഹം കൂടുതല്‍ കൂടുതല്‍ കൂട്ടുകയാണെന്നും താരം പറഞ്ഞു. മുംബൈ തന്റെ വീടാണെന്ന് വ്യക്തമാക്കിയ താരം തനിക്ക് എല്ലാം നല്‍കിയത് മഹാരാഷ്ട്രയാണെന്ന് സമ്മതിക്കുന്നെന്നും താരംപറഞ്ഞ. മഹാരാഷ്ട്രയുടെ മകളായ താന്‍ അതിന്റെ അഭിമാനത്തിനായും ശിവജി മഹാരാജാവിന്റെ ഭൂമിയില്‍ സ്ത്രീകള്‍ ബഹുമാനിതകളാകാനും വേണ്ടി രക്തം ചൊരിയുമെന്നും ട്വീറ്റില്‍ പറയുന്നു. ബിഎംസി ഓഫീസ് പൊളിക്കാനുള്ള ജോലികള്‍ തുടങ്ങിയതിന് പിന്നാലെ 'ജനാധിപത്യം മരിച്ച പാകിസ്താന്‍' എന്നായി നടിയുടെ ട്വീറ്റ്.

തനിക്ക് തെറ്റിയിട്ടില്ലെന്നും മുംബൈ പാകിസ്താന്‍ അധീന കശ്മീരായെന്ന തന്റെ വാദം ശരിയാണെന്ന് ശത്രുക്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും പറഞ്ഞു. തന്റെ് വീട്ടില്‍ അനധികൃത നിര്‍മ്മാണങ്ങളില്ല. കോവിഡ് കാലത്ത് സെപ്തംബര്‍ 30 വരെ പൊളിക്കലുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ബോളിവുഡ് ഇൗ ഫാസിസം കാണുക' എന്നും താരം തുടര്‍ച്ചയായുള്ള ട്വീറ്റുകളില്‍ പറയുന്നു. . ബാന്ദ്രാ വെസ്റ്റിലെ പാലി ഹില്ലില്‍ മണികര്‍ണികാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിന് സമീപമാണ് കങ്കണയുടേയും ഓഫീസ്. കങ്കണയുടെ വസ്തുവില്‍ അനധികൃത നിര്‍മ്മാണംനടക്കുന്നു എന്ന ബിഎംസിയുടെ നോട്ടീസ് തെറ്റാണെന്ന് കങ്കണയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

പണി നിര്‍ത്തി വെയ്ക്കാന്‍ നല്‍കിയിരിക്കുന്ന നോട്ടീസ് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുമെന്നും പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. നടപടി നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 11 മണിയോടെ ജെസിബിയും ബുള്‍ഡോസറുമെല്ലാമായി എത്തി പൊളിക്കല്‍ ജോലി തുടങ്ങി. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്‌ട് പ്രകാരം ബ്രിഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്നലെയാണ് താരത്തിന്റെ വീട്ടില്‍ നോട്ടീസ് പതിച്ചത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഹിമാചല്‍ പ്രദേശിലെ സ്വന്തം വീട്ടില്‍ നിന്നും ഇന്ന് നടി മുംബൈയില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends