സണ്ണിയുടെ വീട്ടില്‍ പുതിയ അതിഥി എത്തി.... സന്തോഷം പങ്കുവെച്ച് താരം

ബോളിവുഡ് താരം സണ്ണി ലിയോണി കോവിഡ് കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെറാട്ടിയുടെ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ബുധനാഴ്ചയാണ് പുതിയ കാറിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. 'ഡാനിയലിനൊപ്പം പുതിയ മസേറാട്ടിയെ കൊണ്ടുവരാന്‍ നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല' എന്ന അടിക്കുറിപ്പ് പങ്കുവച്ച താരം ' ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ കാര്‍ ഓടിക്കുന്ന സമയത്തെല്ലാം ഞാന്‍ സന്തോഷവതിയാവുന്നു എന്നും കുറിച്ചുകൊണ്ട് ഡാനിയലിനൊപ്പം കാറില്‍ ഇരിക്കുന്നതിന്റെ ചിത്രവും പങ്കുവച്ചു.

https://www.facebook.com/Malayalivartha






















