അപര്‍ണ ബാലമുരളിക്ക് ജന്‍മദിനാശംസകളുമായി താരങ്ങളും ആരാധകരും

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ സിനിമ. താരത്തിന് ആശംസകളുമായി താരങ്ങളും എത്തി. 'കണ്ടില്ലേ? എപ്പോ കണ്ടാലും ഭയങ്കര സ്‌നേഹമാണ്! മികച്ച നടിക്കും, അടുത്ത സുഹൃത്തിനും, മികച്ച മനുഷ്യ സ്ത്രീയുമായ അപര്‍ണയ്ക്ക് ജന്‍മദിനാശംസകള്‍' എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൃഷ്ണ ശങ്കര്‍ കുറിച്ചിരിക്കുന്നത്.
'ജന്‍മദിനാശംസകള്‍ അപ്പൂസ്.. പാര്‍ട്ടി എവിടെ?' എന്നാണ് അപര്‍ണയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള താരങ്ങളും അപര്‍ണയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.
സൂര്യ ചിത്രം സൂരരൈ പോട്രു ആണ് അപര്‍ണയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആമസോണ്‍ െ്രെപം ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒക്ടോബര്‍ 30ന് ചിത്രം റിലീസ് ചെയ്യും. സണ്‍ഡേ ഹോളിഡേ, കാമുകി, ബിടെക്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി തുടങ്ങിയവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ സിനിമകള്‍.
https://www.facebook.com/Malayalivartha






















