വരും വര്‍ഷങ്ങളില്‍ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല... എനിക്ക് അറിയാവുന്നത് ഒരേയൊരു കാര്യം മാത്രമായിരുന്നു.. വൈറലായി പൃഥ്വിയുടെ കുറിപ്പ്

പൃഥ്വിരാജ് അഭിനയിച്ച ആദ്യ ചിത്രമായിരുന്നു നന്ദനം.ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആവുന്നത്.
വേനല്‍ക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്ബായിരുന്നു ചിത്രത്തിലെ അഭിനയം എന്ന് പൃഥ്വി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപത്തിലൂടെ...
''നന്ദനത്തിന്റെ പൂജയുടെ അന്ന് പകര്‍ത്തിയ ഒരു ചിത്രമാണിത്. വരും വര്‍ഷങ്ങളില്‍ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു,
വേനല്‍ക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്ബ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജില്‍ പോയിട്ടില്ല.. അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളില്‍..
നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാര്‍ഗമുണ്ട്''.
https://www.facebook.com/Malayalivartha






















