കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണ്... സൂറത്തില്‍ രാത്രിയും പകലും സ്ത്രീകള്‍ക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവുമെന്ന് നടി ശരണ്യ ആനന്ദ്

മോഹന്‍ലാല്‍ നായകനായ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്. ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് താരം എത്തിയത്. കേരളത്തിലെ സ്ത്രീകളെ കുറിച്ച് താരം തുറന്ന് പറയുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്ന് താരം തുറന്നു പറയുന്നു. താന്‍ ജനിച്ചുവളര്‍ന്ന ഗുജറാത്തിലെ സൂറത്തില്‍ രാത്രിയും പകലും ഏതുസമയത്തും സ്ത്രീകള്‍ക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊരു അന്തരീക്ഷമില്ല. ഇവിടെ എപ്പോഴും സ്ത്രീകളെ രണ്ടാംനിരക്കാരായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലാണ്. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകന്‍ വിനയന്റെ പുതിയ ചിത്രത്തിലും വേഷമിടുന്നുണ്ട്.
https://www.facebook.com/Malayalivartha























