എന്നും വിവാദപ്രസ്ഥാവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി മീര മിഥുന്‍ അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു... സ്വന്തം മരണവാര്‍ത്തയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എന്നും വിവാദപ്രസ്ഥാവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മീര മിഥുന്‍.
വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തി എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ
ഇപ്പോള്‍ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്.
'മീര മിഥുന്‍ അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍' താരം കുറിച്ചു.
ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.
https://www.facebook.com/Malayalivartha























