ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ സിനിമ 'വെള്ളരിക്കാപ്പട്ടണം'

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും നടന്‍ സൗബിന്‍ ഷാഹിര്‍ ഒന്നിക്കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം.
ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം മഹേഷ് വെട്ടിയാറാണ് സംവിധാനം ചെയ്യുന്നത്. ആനിമേഷനിലും പരസ്യ സംവിധാന രംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്ബത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് എ.ആര്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
https://www.facebook.com/Malayalivartha























