Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

'പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല...' മന്യയുടെ പ്രതികരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രേവതി സമ്പത്ത്

15 SEPTEMBER 2020 04:00 PM IST
മലയാളി വാര്‍ത്ത

വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ട്രോളുകളെ പിന്തുണച്ച നടി മന്യയ്ക്കെതിരെ നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണെന്നും രേവതി തന്റെ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കുന്നു.


രേവതി സമ്പത്തിന്റെ കുറിപ്പ് ഇങ്ങനെ:

സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ. പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.


എന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതിൽ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിൾ ആയി എടുക്കുന്നു എന്നാണ് താങ്കൾ പറയുന്നത്. ഇതിലൊരു പ്രശ്നമുണ്ടെന്നും ഞാൻ അതിൽ നിസ്സഹായയാണെന്നും താങ്കൾ പറയാതെ പറയുന്നുണ്ട്. താങ്കളുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല താങ്കളുടെ സിനിമകൾ ഒതുങ്ങുന്നത്. സിനിമ എത്രയോ മനുഷ്യരുടെ ഭൗതിക-വൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്. താങ്കൾക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കിൽ തന്നെ ഒരു കലാകാരി എന്ന നിലയിൽ താങ്കളുടെ കടമ നിർവഹിക്കപ്പെട്ടേനെ.


പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗിൽ troll , comedy എന്നൊക്കെ വച്ചാലും അത് കോമഡിയാകില്ല.

രണ്ടാമത്തെ പടത്തിൽ Me and My Hubby watching Vasu Anna's scary love story എന്നാണ് ക്യാപ്ഷൻ. പീഡനത്തെ പ്രണയമാക്കാൻ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശരിക്കും ഞെട്ടിപ്പോയി. 'Love Story' എന്ന് കേട്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടോ?

ഇത് പറയുമ്പോൾ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്പേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിന്റെ റേപ്പ് കൾച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്. തന്റെ സൃഷ്ടി ഉദ്ദേശ്യത്തിൽ നിന്ന് വ്യതിചലിച്ചു പോകുമ്പോൾ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരന്റെ ഭൗത്യമെങ്കിൽ അത്തരം വിഡ്ഢിത്തങ്ങളെ താങ്ങാൻ സാധിക്കുകയില്ല.

നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങൾക്ക് എന്ന് ചോദിക്കുന്നവരോടാണ്,

നടിക്കില്ലെങ്കിലും ആർക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉൾപ്പടെ എല്ലാവരും ചേരുന്നതാണ്. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയിൽ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (52 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (6 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends