സദാചാര കോമരങ്ങള്‍ക്ക് മൊഞ്ചില്ലാത്ത കാല് സമര്‍പ്പിച്ച് ഹരീഷ് പേരടി

ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷോര്‍ട്ട്‌സ് ധരിച്ചെത്തിയ നടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ഷോര്‍ട്ട് വസ്ത്രമണിഞ്ഞ് ഞങ്ങള്‍ക്കും കാലുകളുണ്ട് എന്ന ക്യാംപെയ്‌ന് നടി തുടക്കം കുറിച്ചു. ഇപ്പോഴിതാ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ . ഷോര്‍ട്ട് ധരിച്ചും ഷര്‍ട്ട് ഇടാതെയുമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹരീഷ് പേരടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി അത്രയൊന്നും മൊഞ്ചില്ലാത്ത തന്റെ കാലുകള്‍ സമര്‍പ്പിക്കുന്നുവെന്നും ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
നിരവധി താരങ്ങള്‍ ഇതിന് പിന്തുണയുമായി എത്തിയിരുന്നു. അഹാന, അനാര്‍ക്കലി മരയ്ക്കാര്‍, അപൂര്‍വ ബോസ്, രജിഷ, നസ്രിയ, അന്ന ബെന്‍ തുടങ്ങി നിരവധി താരങ്ങള്‍ കാലുകള്‍ കാണുന്ന തരത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു.
കാലുകള്‍ കാണുമ്‌ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അനശ്വരക്ക് നേരിട്ടതിനു സമാനമായ സൈബര്‍ ആക്രമണം നടി സാനിയ ഇയ്യപ്പന്‍ എന്നിവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. ഇതിന് കൃത്യമായി മറുപടി നടിമാര്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























