അമ്പതുകളിലും അതി സുന്ദരിയായി രമ്യ കൃഷ്ണന്‍...

അമ്പതുകളിലും അതി സുന്ദരിയായി തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. 1970 സെപ്റ്റംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന്‍ ജനിച്ചത്. 13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ രമ്യാ കൃഷ്ണന്‍ വേഷമിട്ടു കഴിഞ്ഞു.
https://www.facebook.com/Malayalivartha























