ഒരിക്കലും മായാത്ത ഓര്‍മ പങ്കുവച്ച് മഞ്ജു വാര്യര്‍

മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നമ്മുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം 16 വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തി. പിന്നെ അങ്ങോട്ട് താരത്തിന് കൈനിറയെ സിനിമകളാണ്. ഇപ്പോള്‍ താരം തന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയുകയാണ്.
അച്ഛന്റെ ജോലിയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ആയിരുന്നു മഞ്ജുവിന്റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് തന്റെ നെറ്റിയിലെ ഈ അടയാളത്തിനു പിന്നില്‍. 'എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്‌ബോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു. വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി.'ആ സംഭവത്തിന്റെ ഓര്‍മയാണ് എന്റെ മുഖത്തെ ഈ അടയാളം.
https://www.facebook.com/Malayalivartha























