മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം! ഇന്ദ്രജിത്തിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം... ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാനെന്ന് പ്രാർത്ഥനയോട് നേരിട്ട് ആരാധകൻ... ചുട്ട മറുപടി കൊടുത്ത് താരപുത്രി...

പ്രേക്ഷകരുടെ പ്രിയതാര കുടൂംബമാണ് നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും. അച്ഛനെയും അമ്മയെയും ഇളയച്ഛനെയുമെല്ലാം പോലെ തന്നെ ഇന്ദ്രജിത്തിൻറെ മക്കളേയും ആരാധകർ നെഞ്ചിലേറ്റി. അടുത്തിടെ മക്കളുമൊത്തു ഉള്ള ചിത്രങ്ങൾ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.
മക്കളുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ഇന്ദ്രജിതിന്റെ ഫോട്ടോക്ക് താഴെ സൈബർ ആക്രമണം നടന്നത്. മക്കളെ മാന്യമായ വസ്ത്രം ധരിപ്പിക്കണം എന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികൾ പോസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഇന്ദ്രജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെ വേഷത്തിൽ ഒറ്റക്കുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രാർഥനയും പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു പ്രാർത്ഥന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഉളുപ്പുണ്ടോ ഇങ്ങനത്തെ വേഷമിടാൻ എന്നാണ് ഒരാൾ ഫോട്ടോക്ക് താഴെ കമന്റ് ഇട്ടത്.അല്പം കഴിഞ്ഞപ്പോൾ പ്രാർഥനയുടെ മറുപടിയുമെത്തി. ഇല്ല എന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി.വേറെയും ആളുകൾ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരുന്നു. ഇങ്ങനത്തെ ചോദ്യം ചോദിക്കാൻ ഉളുപ്പുണ്ടോ എന്നാണ് പലരും കമന്റ് ഇട്ടയാളോട് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha