Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എപ്പോഴും ചിരിച്ച മുഖത്തോടെ. ആരോടും പരാതിയോ ദേഷ്യമോ കാട്ടാതെ വളരെ ചുറുചുറുക്കോടെ നമ്മോടൊപ്പം ഉണ്ടായിരുന്നു ശബരി. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ആരും പരാതി പറയില്ല, ഒടുവില്‍ അവസാന യാത്രയിലും അതുപോലെതന്നെ. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ...' ശബരീനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തില്‍ വിങ്ങി സിനിമാലോകം

19 SEPTEMBER 2020 11:58 AM IST
മലയാളി വാര്‍ത്ത

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തില്‍ ഹൃദയംതകർന്ന് സിനിമാലോകം. ശബരീനാഥിന്റെ നിര്യാണത്തിൽ നിരവധി പേരാണ് പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിച്ചത്. എന്നാൽ എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന ആ മുഖം ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ നടന്‍ ആസിഫ് അലി, രജിത്ത് മേനോന്‍, നടന്‍ അനില്‍ നെടുമങ്ങാട്, ബാലാജി ശര്‍മ, സംവിധായകന്‍ എം.ബി. പത്മകുമാര്‍, സൈജു എന്നിവരാണ് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയത്.

എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസന്‍ കാര്‍ഡിയാക്ത് അറസ്റ്റിന്റെ രൂപത്തില്‍ കൊണ്ടുപോയി .. .. ഒരു നീതിയുമില്ല … താങ്ങാനാവുന്നില്ല …. വിശ്വാസം വരുന്നില്ല …. സഹൊ മറക്കിലൊരിക്കലും … കണീര്‍ പ്രണാമം.- ബാലാജി ശര്‍മ കുറിച്ചു.

പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍. വിശ്വസിക്കാനേ കഴിയുന്നില്ല എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം പെട്ടെന്ന് മാഞ്ഞുപോകുമെന്ന്… അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള കരുത്തു കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് നടി ദിവ്യ നായര്‍ കുറിച്ചത്.


പ്രിയമുള്ളവരെ, ശബരിയും പോയി. എപ്പോഴും ചിരിച്ച മുഖത്തോടെ. ആരോടും പരാതിയോ ദേഷ്യമോ കാട്ടാതെ വളരെ ചുറുചുറുക്കോടെ നമ്മോടൊപ്പം ഉണ്ടായിരുന്നു ശബരി. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ആരും പരാതി പറയില്ല, ഒടുവില്‍ അവസാന യാത്രയിലും അതുപോലെതന്നെ. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ. എന്നെപ്പോലെ നിന്റെ നിരവധി സുഹൃത്തുക്കള്‍ക്ക് ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ദൈവം കൊടുക്കട്ടെ.- രഞ്ജിത്ത് മുന്‍ഷി.

മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്, വിട- എം.ബി. പത്മകുമാര്‍ കുറിച്ചു. നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കലാകാരന്റെ ശബ്ദമാവാന്‍ സാധിച്ചിരുന്നു. വിശ്വസിക്കാന്‍ പറ്റുന്നില്ല- സൈജു എസ് പറഞ്ഞു.

അതേസമയം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ശബരീനാഥ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് 15 വര്‍ഷമായി സീരിയല്‍ രം​ഗത്ത് നിറസാന്നിധ്യമാണ്. 'മിന്നുകെട്ട്', 'അമല', 'സ്വാമി അയ്യപ്പന്‍' തുടങ്ങിയ സീരിയലുകളിലൂടെയാണ് ശബരി ശ്രദ്ധേയനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends