Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ കൂറുമാറ്റം... ഹൃദയഭേദകമാണിത്, അതിജീവിച്ചവള്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നു

19 SEPTEMBER 2020 10:52 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ് നിരവധി സിനിമാ പ്രവര്‍ത്തകരാണ് രംഗത്തുവന്നത്. നടി പാര്‍വ്വതി തിരുവോത്ത്, രേവതി, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ നടിക്ക് പിന്തുണയുമായി എത്തി. അതിജീവിച്ചവള് മൂന്ന് വര്ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നതെന്നും സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് പാര്വതി ഫേസ്ബുക്കില് കുറിച്ചു.

'ഹൃദയഭേദകമാണിത്. സാക്ഷികള് എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം. ഇത് തീര്ത്തും പീഡനമാണ്', പാര്വതി പറഞ്ഞു.
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന് ആഗ്രഹിക്കുന്നതെന്നും അവള്‌ക്കൊപ്പം നില്ക്കുന്നുവെന്നും പാര്വതി പറഞ്ഞു.
അവള്‌ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് പാര്വ്വതിയുടെ പോസ്റ്റ്. അമേരിക്കന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ജെയിംസ് ബാള്ഡ്വിന്റെ വാക്കുകള് പരാമര്ശിച്ചുകൊണ്ടാണ് പാര്വതിയുടെ കുറിപ്പ്.
കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, ബിന്ദു പണിക്കര്, സിദ്ധിഖ്, ഭാമ എന്നിവരെ പേരെടുത്ത് വിമര്ശിച്ചായിരുന്നു റിമയുടെ പോസ്റ്റ്.
'ഏറ്റവും കൂടുതല് സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്ത്തകര് അവള്‌ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര് അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള് കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില് യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്. കേട്ടത് സത്യമാണെങ്കില് എന്തൊരു നാണക്കേടാണിത്'റിമ കുറിച്ചു.
കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില് വിചാരണ തുടരുകയാണ്. നടന് ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര് എന്നിവര് മാറ്റിപ്പറഞ്ഞത്.
തലമുതിര്ന്ന നടനും നായികനടിയും കൂറുമാറിയതില് അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞു.
ഇനിയും അനുകൂലികള് ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര് കരുതുന്നെന്നും ആഷിഖ് പറഞ്ഞു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള് അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് പ്രഖ്യാപിച്ചു.
നേരത്തെ നടിയും സംവിധായകയുമായ രേവതിയും നടി രമ്യാ നമ്ബീശനും റിമ കല്ലിങ്കലും കൂറുമാറ്റത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്ത്തകരെ വിശ്വസിക്കാന് കഴിയാത്തതില് സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര് ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നും രേവതി പ്രതികരിച്ചത്.
നിങ്ങള്‌ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള് കരുതുന്നവര് പെട്ടന്ന് നിറം മാറിയാല് അത് ആഴത്തില് വേദനിപ്പിക്കുമെന്നാണ് രമ്യ നമ്ബീശന് തന്റെ ഫേസ്ബുക്കില് കുറിച്ചത്. കൂറ് മാറിയവരുടെ പേരുകള് എടുത്ത് പറഞ്ഞായിരുന്നു രേവതിയുടെ പ്രതികരണം. ഒരു 'സ്ത്രീക്ക്' ഒരു പ്രശ്‌നമുണ്ടാകുമ്‌ബോള് എല്ലാവരും പുറകോട്ട് മാറുകയാണെന്നും രേവതി പറഞ്ഞു.
നേരത്തെ ഇടവേള ബാബുവും ബിന്ദു പണിക്കറും കോടതിയില് തങ്ങളുടെ മൊഴികള് മാറ്റി, അവരില് നിന്ന് കൂടുതല് പ്രതീക്ഷിക്കാന് കഴിയുമായിരുന്നില്ല. ഇപ്പോള് അതില് സിദ്ദിഖും ഭാമയും മൊഴി മാറ്റിയിരിക്കുകയാണ് . സിദ്ദിഖ് എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാക്കാന് കഴിയും പക്ഷേ ഭാമ, സംഭവം നടന്നയുടനെ പോലീസുകാരോട് പറഞ്ഞ കാര്യങ്ങള് അവളും നിഷേധിക്കുന്നെന്നും രേവതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (1 hour ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (2 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (2 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (2 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (3 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (4 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (4 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (5 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (5 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (5 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (6 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (6 hours ago)

Malayali Vartha Recommends