മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 'മുന്താനെ മുടിച്ച്' തിരിച്ചുവരുന്നു

മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്. നടനും സംവിധായകനായ ഭാഗ്യരാജാണ് ചിത്രം റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. ഭാഗ്യരാജ് തന്നെയായിരുന്നു 'മുന്താനെ മുടിച്ച്' ന്റെ നായകന്‍. മലയാളികളുടെ പ്രിയതാരം ഉര്‍വശിയായിരുന്നു ചിത്രത്തില്‍ നായിക. 'മുന്താനെ മുടിച്ച്' ചിത്രത്തിലെ പരിമള എന്ന കഥാപാത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവച്ച് യുവനടി രംഗത്തെത്തിയിരിക്കുകയാണ്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ താരം നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക.
https://www.facebook.com/Malayalivartha























