Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്‍പോളകള്‍ തടിച്ചു വീങ്ങിയിരിക്കുന്നു... ഒറ്റക്ക് വേറെ ഏതോ ലോകത്തില്‍ ചിന്തയില്‍ മുഴുകിയിരിക്കുന്നു , ഇടക്കിടക്ക് കണ്ണുകള്‍ തുടച്ചു കൊണ്ടേയിരിക്കുന്നു... ശബരിയുടെ വിയോഗത്തിൽ നിന്നും മുക്തനാകാതെ സാജന്‍ സൂര്യ

23 SEPTEMBER 2020 08:31 AM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സാജന്‍ സൂര്യയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സാജന്‍ സൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍.

ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ കണ്ടുവെന്ന് ജിഷിന്‍ പറയുന്നു.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ....

സാജന്‍ സൂര്യ. മലയാള സീരിയല്‍ എന്ന് പറയുമ്ബോള്‍ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജന്‍ ചേട്ടന്റെ ജന്മദിനമാണ്. 'അമല' സീരിയലിനു ശേഷം ഇപ്പൊ 'ജീവിതനൗക' സീരിയലില്‍ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വര്‍ക്ക്‌ ചെയ്യാന്‍ സാധിച്ചത്.

അതിനു മുന്‍പ് ക്രിക്കറ്റ്‌ ടീമിലും തകര്‍പ്പന്‍ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയില്‍ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്. ജീവിതനൗകയില്‍ രണ്ടു മൂന്ന് ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് സാജന്‍ ചേട്ടന്‍ എന്നോട് ആ സത്യം വെളിവാക്കിയത്.

'നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി'. എനിക്ക് വളരെ സന്തോഷം നല്‍കിയ വാക്കുകള്‍ ആയിരുന്നു അത്.

നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകള്‍ ഉള്ള ഒരു ജ്യേഷ്ഠസഹോദരന്‍. അതാണ്‌ ചുരുക്കത്തില്‍ എനിക്ക് സാജന്‍ ചേട്ടന്‍.

തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ ഇന്ന് രാവിലെ ഞാന്‍ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കണ്‍പോളകള്‍ തടിച്ചു വീങ്ങിയിരിക്കുന്നു.

ഒറ്റക്ക് വേറെ ഏതോ ലോകത്തില്‍ ചിന്തയില്‍ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകള്‍ തുടച്ചു കൊണ്ടിരിക്കുന്ന സാജന്‍ ചേട്ടനെ എങ്ങനെ ജന്മദിനാശംസകള്‍ അറിയിക്കാന്‍..?

ഒരു പക്ഷെ തന്റെ ജന്മദിനത്തില്‍, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആയിരിക്കും സാജന്‍ ചേട്ടന്‍. വിഷമിക്കരുത് സാജന്‍ ചേട്ടാ..

ചില മുറിവുകള്‍.. ചില ഓര്‍മ്മകള്‍.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലല്ലോ..

നമുക്ക് കാണാന്‍ കഴിയാത്ത വേറൊരു ലോകത്തില്‍ ഇരുന്നുകൊണ്ട് ശബരി ചേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകള്‍ പ്രിയ സാജന്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends