Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസിൽ കുടുക്കുന്നത് ബോധപൂർവം... 28 വയസ്സേയുള്ളു, ഇപ്പോൾ നാല് അന്വേഷണങ്ങളാണ് എനിക്കെതിരെ നടക്കുന്നത്; ഇനിയും പിടിച്ചുനില്‍ക്കാനാവില്ല'... കോടതിയില്‍ തുറന്നടിച്ച് റിയ ചക്രബര്‍ത്തി

24 SEPTEMBER 2020 12:18 PM IST
മലയാളി വാര്‍ത്ത

താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു നടി റിയ ചക്രബര്‍ത്തി. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബോധപൂര്‍വം തന്നെ കേസില്‍ കുടുക്കുകയാണെന്ന് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ റിയ പറയുന്നു.

ഇരുപത്തിയെട്ടു വയസു മാത്രമുള്ള തനിക്കെതിരെ നാല് അന്വേഷണങ്ങളാണ് നടക്കുന്നതെന്നും ഇതിനു പുറമേ മാധ്യമങ്ങളുടെ വേട്ടയ്ക്കും താന്‍ ഇരയാവുന്നുവെന്നും റിയ ഹര്‍ജിയില്‍ പറയുന്നു.

'നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു പുറമേ പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും മൂന്ന് അന്വേഷണങ്ങള്‍ കൂടി തനിക്കെതിരെ നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഒരേ സമയമുള്ള വിചാരണ ഇതിനു പുറമേയാണ്. ഇനിയും തന്നെ കസ്റ്റഡിയില്‍ വിട്ടാല്‍ മാനസികമായി അതു താങ്ങാനാവില്ല.താന്‍ പരിചയപ്പെടുമ്ബോള്‍ തന്നെ സുശാന്ത് രാജ്പുത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് റിയ ചൂണ്ടിക്കാട്ടി. ചിലപ്പോഴെല്ലാം ചെറിയ അളവില്‍ കഞ്ചാവ് സുശാന്തിനു വാങ്ങി നല്‍കിയിരുന്നു. അതിന്റെ പണം താന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഇതല്ലാതെ ഒരു ലഹരി സംഘത്തിന്റെയും ഭാഗമല്ല.' റിയ പറയുന്നു.

കൂടാതെ തന്റെ പക്കല്‍നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്കു ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണമില്ലെന്നും താരം വ്യക്തമാക്കി. റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് താരത്തെ' അറസ്റ്റ് ചെയ്തത്. റിയയെ കൂടാതെ സഹോദരനും പോലീസ് കസ്റ്റഡിയില്‍ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends