ബിഗ് ബോസ് സീസണ് 2 ന്റെ വിവാദങ്ങള്‍ തുടരുന്നു... പ്രശ്നങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി രജിത് കുമാര്‍
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2 അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഷോയ്ക്കിടയില്‍ സംഭവിച്ച മുളക് വിവാദം വീണ്ടും കനക്കുകയാണ്. ടാസ്ക്കിനിടെയാണ് രേഷ്മയുടെ കണ്ണുകളില്‍ മറ്റൊരു മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ കണ്ണില്‍ മുളക തേച്ചത്. ഇതിനെ തുടര്‍ന്ന് രജിത് കുമാര്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
ഷോ അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് രേഷ്മ ചാനലുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുള്ള കാരണവും രേഷ്മ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തിനിടെ തനിക്ക് നേരിടേണ്ട വന്ന കാര്യങ്ങളെ കുറിച്ച് കണ്ണിന് നേരിട്ട അറ്റാക്കിനെ കുറിച്ചും താരം അഭിമുഖങ്ങളില്‍ തുറന്നടിച്ചിരുന്നു. രേഷ്മ നായരുടെ അഭിമുഖം പുറത്തു വന്നതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ എന്ത് വന്നാലും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. മൂപ്പന്‍സ് വ്ളോഗര്‍ ആണ് രജിത്തിന്റെ ശബ്ദസംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായി പലതും കോള്‍ക്കുന്നു. ഞാന്‍ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു. എയര്‍പോര്‍ട്ടില്‍ ഞാന്‍ പോലും മനസാ വാചാ അറിയാതെ നടന്ന സംഭവത്തില്‍ എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. മാത്രമല്ല ഞാന്‍ തെറ്റ് ചെയ്യാതെ എന്റെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി. നിരവധി പുരസ്കാരങ്ങള്‍ വാങ്ങിച്ച, സാമൂഹിക പ്രവര്ത്തകന് ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ ആണ് ഇപ്പോഴും നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം. ഇതിനായി ഞാന്‍ എന്റെ വക്കീല്‍ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്. എന്റെ പേര് പലരുടേയും, പല വിഭാഗങ്ങളുടേയും ഒപ്പം ചേര്‍ത്തു കൊണ്ടാണ് അപമാനിക്കുന്നത്. . ഞാന്‍ അറിയാത്ത പല കാര്യങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായി മുന്പോട്ട് പോകാന്‍ ആണ് തീരുമാനമെന്നും രജിത് കുമാറിന്റേതാണെന്ന് പറയപ്പെടുന്ന ഓഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha