അശ്ലീലസന്ദേശം അയച്ച യുവാവിനെതിരെ നടി സ്വാസിക
അശ്ലീലസന്ദേശം അയച്ച യുവാവിനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ സിനിമാ താരം നടി സ്വാസിക. അനന്ദു ആദില്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നാണ് മോശം സന്ദേശങ്ങള്‍ വന്നത്. സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയിലൂടെ സ്വാസിക പുറത്തുവിട്ടു. സംഭവം സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും നടി വ്യക്തമാക്കി.
കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു, സൈബര്‍ സെല്ലില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവൃത്തികള്‍ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.
https://www.facebook.com/Malayalivartha