ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത്.... ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് ചലച്ചിത്ര താരം ഭാമയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹത്തിലൂടെ ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ആക്രമിക്കപ്പെട്ട ശേഷം നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാമ മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മാറി നിന്ന ഭാമ ഇപ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്.
സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയാണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. യുദ്ധങ്ങള്‍ സൂക്ഷിച്ച് മാത്രം തെരഞ്ഞെടുക്കണമെന്നും ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണെന്നും ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ശുഭാപ്തി വിശ്വാസത്തോടെയിരിക്കുകയെന്നും ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
https://www.facebook.com/Malayalivartha