പേളി ഗർഭിണിയായതോടെ ശ്രീനി ചെയ്തത് കണ്ടോ? ശ്രീനിഷിൽ നിന്നും ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല! അവന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്.... പേളിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.
കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ...
അവന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുട്ടിയെ പോലെ ആണ് നോക്കുന്നത്. ഞാൻ സന്തോഷവതി ആയിരിക്കാൻ ശ്രീനിഷ് എപ്പോഴും ശ്രമിക്കുന്നു. നെഗറ്റിവ് സിനിമയോ വാർത്തയോ കാണാൻ അവൻ എന്നെ അനുവദിക്കില്ല. എന്റെ ആദ്യത്തെ സ്കാൻ കഴിഞ്ഞപ്പോൾ അവനു ആനന്ദ കണ്ണീർ വന്നു.
ഞാൻ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി കൊണ്ട് ശ്രീനിഷ് അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ പാൽ കുടിക്കുന്നു എന്ന് ശ്രീനിഷ് ഉറപ്പ് വരുത്തുന്നു. അതിന്റെ രുചി എനിക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ട് ഞാൻ അവസാന തുള്ളി കുടിക്കുന്നത് വരെ അവൻ കാത്തിരിക്കുന്നു. വൈകുന്നേരം അവൻ എനിക്ക് ഒപ്പം നടക്കുന്നു. ഞാൻ ഉറങ്ങാതെ ഇരിക്കുബോൾ അവനും ഒപ്പം ഇരിക്കുന്നു. ഇങ്ങനെ തുടരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha