കാത്തിരുന്ന സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി.... കുഞ്ഞ് എത്തും മുൻപ് തന്നെ പേളിയുടെ മറ്റൊരു വലിയ സന്തോഷം! ഒപ്പം നിന്ന് ആരാധകരും; ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ബിഗ്‌ബോസിലൂടെ മലയാളികൾ ഏറ്റെടുത്ത താരങ്ങളായിരുന്നു പേളിയും ശ്രീനിയും. മത്സരത്തില്‍ ജയിക്കാന്‍ ആണ് പ്രണയ മെന്ന് തുടക്കത്തില്‍ ബിഗ്‌ബോസില്‍ ഉളളവരും പ്രേക്ഷകരും ഒന്നടങ്കടം കരുതിയെങ്കിലും എല്ലാവരെയും തെറ്റിച്ചുകൊണ്ട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ഇവരെത്തിയത്. ഗര്‍ഭിണിയായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ആരാധകര്‍ ഏറെ ആരാധിച്ച പ്രണയജോഡിയുടെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വരുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പേളിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്. തന്റെ വയറു കാണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പേളി പുറത്തു വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്നില്‍ വളരുന്നു എന്നായിരുന്നു പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
ഇപ്പോൾ ഗര്ഭാവസ്ഥ ആഘോഷിക്കുകയാണ് പേളി. കുഞ്ഞുബംപ് കാണിച്ചുകൊണ്ട് പുതിയ ചിത്രമാണ് പേളി പങ്കിട്ടിരിക്കുന്നത്. ‘മുന്നോട്ടുള്ള യാത്ര വളരെ രസകരമാണ്, കുഞ്ഞി വയറൊക്കെ വന്നുതുടങ്ങി’ എന്നാണ് ചിത്രത്തിന് ഒപ്പം പേളി കുറിച്ചത്. 2019 മെയ് അഞ്ചിനായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. സീരിയയിൽ രംഗത്ത് സജീവമാണ് ശ്രീനി. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ലൂഡോയിലൂടെ ഹിന്ദിയിലും അരങ്ങേറുകയാണ് പേളി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























