കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യനില ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അബോധവസ്ഥയില്‍ ആര്‍എല്‍വി രാമകൃഷ്ണനെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. വിഷം കഴിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും വിശദപരിശോധനയില്‍ അമതിമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യാശ്രമമെന്ന് വ്യക്തമാവുകയായിരുന്നു. സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി തേടി എത്തിയെങ്കിലും അത് നിഷേധിക്കുകയായിരുന്നു. അനുമതി കൊടുത്തില്ലെന്ന് മാത്രമല്ല അധികൃതര്‍ രാമകൃഷ്ണനെ അധിഷേപിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് ആത്മഹത്യശ്രമം.
https://www.facebook.com/Malayalivartha























