നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നു.... നിങ്ങളുടെ ഏറ്റവും പുതിയ സന്തോഷത്തിന് എല്ലാവിധ ആശംസകളും

അവതാരകയും നടിയുമായ പേളിമാണി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രീനീഷുമായി പ്രണയത്തിലാവുകയും പീന്നീട് വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ താരങ്ങളുടെ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുഹൃത്ത് ഷിയാസ്. 'ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യങ്ങളിലൊന്നാണ് എസ്പിഎസ് ഫാമിലി. നിങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ഞാന്‍ ശരിക്കും ആസ്വദിച്ചിട്ടുണ്ട്. പേളിയേയും ശ്രീനിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു. നിങ്ങളുടെ ഏറ്റവും പുതിയ സന്തോഷത്തിന് എല്ലാവിധ ആശംസകളും. എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ഷിയാസ് കുറിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha























