എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ... ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും! നിറവയറിൽ മേഘ്ന, ചിരു എങ്ങും പോയിട്ടില്ല, ആരാധകരുടെ കണ്ണ് നനയിച്ച് ചിത്രങ്ങൾ...

നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുൻപേയാണ് പ്രിയ ചിരുവിനെ ഭാര്യയും നടിയുമായ മേഘ്ന രാജിൽനിന്നു മരണം തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018-ൽ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
ഇപ്പോഴിതാ തന്റെ വളകാപ്പ്/സീമന്തം ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുകയാണ്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ പ്രിയപ്പെട്ട ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ.
ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചു.
https://www.facebook.com/Malayalivartha























