ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്... തുറന്നടിച്ച് പൃഥ്വിരാജിന്റെ നായിക

പൃഥ്വിരാജിന്റെ നായകനായി എത്തിയ ആദം ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ചക്രവര്‍ത്തി മലയാളികള്‍ക്ക് പരിചിതയാകുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം മരിച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോള്‍ വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു…
ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു.
ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്' ഗൂഗിള്‍ സര്‍ച്ച് ചെയ്യുമ്ബോള്‍ താരം മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പടെയാണ് താരം പങ്കുവെച്ചത്.
https://www.facebook.com/Malayalivartha























