കുഞ്ഞതിഥിയുടെ വരവ് അറിയിച്ച് സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍

മലയാളികളുടെ ഇഷ്ട സീരിയല്‍ താരം പ്രദീപ് ചന്ദ്രന്റെ വിവാഹം ലോക്ക്ഡൗണ്‍ കാലത്തായിരുന്നു. വാര്‍ത്തയായിരുന്നു, ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ അധികമാരെയും തന്റെ വിവാഹത്തിന് വിളിക്കാന്‍ സാധിച്ചില്ല എന്നുള്ള പരിഭവമുണ്ടെങ്കിലും ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമാണ് പ്രദീപ് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
താനും ഭാര്യ അനുപമയ്ക്കും ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന കാര്യമാണ് പ്രദീപ് ചന്ദ്രന്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇക്കാര്യം തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നില്ല എന്നാണ് ദമ്ബതികള്‍ പറയുന്നത്. ഭാര്യ ഗര്‍ഭിണിയായെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താന്‍ തയ്യാറല്ല എന്നും പ്രദീപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























