ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ല! ഇനി ഉണ്ടാകാനുള്ള ലക്ഷണവുമില്ല; ടൊവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി...

'കള' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേറ്റത്.
ഇന്നലെ കടുത്ത വയറുവേദനയുണ്ടായതിനെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.
ഇപ്പോഴിതാ ടൊവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതിഎന്നാ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. . ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ലെന്നും 48 മണിക്കൂര്‍ അദ്ദേഹം ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അറിയിച്ചു.
ടൊവിനോയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























