ആ ഫോട്ടോ ഇട്ടതു മുതൽ പലരും എന്നെ വിളിക്കുന്നു.. മെസേജുകൾ അയക്കുന്നു! ഗര്‍ഭിണിയാണോ?' ആരാധകരുടെ സംശയത്തിന് മറുപടിയുമായി നവ്യ നായര്‍

മലയാളികളുടെ ഇഷ്ടതാരമായ നവ്യാ നായര്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് നവ്യ പങ്കുവെച്ച പുതിയ ചിത്രമാണ്.
മഞ്ഞ ചുരുദാറിലുള്ള ഒരു മിറര്‍ ഇമേജാണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ടതോടെ താരം ഗര്‍ഭിണിയാണോ എന്നായി ആരാധകരുടെ സംശയം. നിരവധി ആരാധകര്‍ ഗര്‍ഭിണിയാണോ എന്ന് ചോദിച്ചതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ആര്‍ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നല്‍കിയത്. കാരീയിങ് ഫോണ്‍ എന്നാണ് താരത്തിന്റെ മറുപടി.
എന്നാല്‍ കൂടുതല്‍ പേര്‍ മെസേജിലൂടെയും ഫോണ്‍ വിളിച്ചും ഗര്‍ഭവിശേഷം അന്വേഷിക്കാന്‍ തുടങ്ങിയതോടെ പോസ്റ്റില്‍ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു.
എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല- എന്നായിരുന്നു താരം കുറിച്ചത്.
https://www.facebook.com/Malayalivartha























