Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചത്; ഏറ്റെടുത്ത് ആരാധകർ, തന്റെ 250ാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സൂപ്പര്‍താരം സുരേഷ് ഗോപി

08 OCTOBER 2020 04:56 PM IST
മലയാളി വാര്‍ത്ത

തന്റെ 250ാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സൂപ്പര്‍താരം സുരേഷ് ഗോപി. ചിത്രത്തിന്‍രെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്നാണ് സൂചന. കടുവ എന്ന സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്. പ്രഖ്യാപന ദിവസം മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു കടുവയും സുരേഷ് ഗോപിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രവും. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താലാല്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ നിയമ വ്യവഹാരവും നടത്തിയിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 'കടുവ' തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു.എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയ 'കടുവ' ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വിരാജും സുരേഷ് ഗോപിയും അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രം നിര്‍മിക്കുന്നത്.

അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍.. ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്- എന്നാണ് ടോമിച്ചന്‍ മുളകുപാടം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതെ സമയം വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമിടെ കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജും രംഗത്ത് ഉണ്ട് പൃഥ്വി നായകനായി എത്തുന്ന കടുവയുടെ പുതിയ പോസ്റ്ററിൽ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന് എഴുതിയിരിക്കുന്നതു കാണാം. സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവർത്തകർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു .

സുരേഷ്‌ഗോപി നായകനാകുന്ന സിനിമയുടെ കഥ തന്റെ ചിത്രത്തിനു സമാനമായ പ്രമേയം ആണെന്നും ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മാതാവായ ടോമിച്ചൻ മുളകുപാടവും കോടതിയെ സമീപിച്ചിരുന്നു. കേസ് ഇപ്പോഴും കോടതിയിലാണെന്നും വിധി ഉടൻ ഉണ്ടാകുമെന്നുമാണ് അണിയറക്കാർ പറയുന്നത്.

‘കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ’ – എന്നാണ് ‘കടുവ’ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കുറിച്ചിരുന്ന വാക്കുകള്‍. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സുരേഷ്‌ഗോപിയുടെ 250ാം ചിത്രമെന്ന നിലയിലായിരുന്നു ടോമിച്ചൻ മുളകുപാടത്തിന്റെ സിനിമ പ്രഖ്യാപിച്ചത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു.

ഇതോടെയാണ് വിവാദങ്ങൾക്കു തുടക്കം.ഇതോടെ ഈ ചിത്രത്തിനെതിരെ കടുവ സിനിമയുടെ അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചു. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends