വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം വേദനയ്ക്ക് കാരണമായി! ടൊവിനോയ്ക്ക് ഇനി ആന്‍ജിയോഗ്രാം ടെസ്റ്റ്; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍

മലയാളത്തിന്റെ പ്രിയനടന്‍ ടൊവിനോ സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് വേദനയ്ക്ക് കാരണമായത്. ഇന്ന് രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കളയുടെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍ അപ്പോള്‍ കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയില്‍ വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്ന താരത്തിന് മൂന്നാഴ്ച പൂര്‍ണമായ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha























