ഇതിനൊക്കെ അതിനുമാത്രം പ്രായമായോ.... എസ്തറിന് നേരെ സൈബര്‍ ആക്രമണം

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് നടി എസ്തര്‍. വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമര്‍ശവുമായി ചിലര്‍ ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റുകള്‍ പങ്കുവച്ചത്. എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് സ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കൂട്ടര്‍ എത്തിയത്.
സൈബര്‍ സദാചാരക്കാരെ ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് വെറിപിടിപ്പിച്ചത്. കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നത് എന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്. സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടൊപ്പം മോള് പുരോഗമിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. ഇതിനൊക്കെ അതിനുമാത്രം പ്രായമായോ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്‌ബോക്‌സില്‍ നിറയുന്നത്. ചിലര്‍ ബ്രോയിലര്‍ കോഴിയെന്നൊക്കെ വിളിച്ച് അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് എഴുതിവിടുന്നത്.
https://www.facebook.com/Malayalivartha























