ഞാന്‍ ഗ്ലാമറസ് ലോകം മതിയാക്കുന്നു... ആത്മീയവഴി സ്വീകരിച്ച് നടി സനാ ഖാന്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ താരമാണ് ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ സനാ ഖാന്‍. താരമിപ്പോള്‍ സിനിമാ ലോകത്തോട് വിടപറഞ്ഞ് ആത്മീയതയുടെ പാതയിലേക്ക് കടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആത്മീയതയാണ് ഇനി തന്റെ മാര്‍ഗമെന്ന് സന വ്യക്തമാക്കിയത്. ഇനി സൃഷ്ടാവിനെ പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും സന പറയുന്നു. നൃത്ത സംവിധായകന്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ' വര്‍ഷങ്ങളായി ഞാന്‍ വിനോദ മേഖലയുടെ ഭാഗമായിരുന്നു. അതിലൂടെ തനിക്ക് പ്രശസ്തിയും പണവും ആരാധകരെയും ലഭിച്ചു. പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ചില കാര്യങ്ങള്‍ മനസിലായി. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണോ മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നത്. നിസഹായരാവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമല്ലേ.
ഏത് നിമിഷവും ഒരാള്‍ക്ക് മരണം സംഭവിച്ചേക്കാം. ഭൂമിയില്‍ നിന്നും ഇല്ലാതാകപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക? എന്നെ കുറേ ദിവസമായി പിന്തുടരുന്ന ചോദ്യങ്ങളാണിത്. പ്രത്യേകിച്ചു മരണശേഷം എന്തു സംഭവിക്കുന്നു എന്നത്. ഈ ചോദ്യം ഞാന്‍ എന്റെ മതത്തോട് ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഭൂമിയിലെ ജീവിതമെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനായി സൃഷ്ടാവിനെ അറിയുക. സൃഷ്ടാവിന്റെ കല്പനകള്‍ പാലിക്കുക. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യം. ' സനാ ഖാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























