സോഷ്യൽമീഡിയയിൽ വീണ്ടും സജീവമായി നടി ജൂഹി റുസ്തഗി! ഉപ്പും മുളകിലേക്കും തിരിച്ചുവന്നുകൂടെഎന്ന ആരാധകർ... ചിത്രങ്ങൾ വൈറൽ...

മാസങ്ങൾക്ക് ശേഷം ഈ കഴിഞ്ഞ ദിവസം ജൂഹി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ മറ്റു ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഉപ്പും മുളകിലേക്കും തിരിച്ചുവന്നുകൂടെ എന്നാണ് ആരാധകർ ഫോട്ടോസിന് താഴെ കമന്റ് ഇടുന്നത്. വിഷ്ണു രവീന്ദ്രനാണ് ജൂഹിയുടെ തിരിച്ചുവരവിലുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
മലയാളത്തിലെ മികച്ച ഹാസ്യ കുടുംബ സീരിയലുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകുമെന്ന സീരിയൽ. കുടുബത്തിലെ എല്ലാ തരം ആളുകൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ മുന്നോട്ട് പോകുന്നത്. യൂട്യൂബിൽ ഒരുപാട് പേർ കാണുന്ന ഉപ്പും മുളകും ആയിരം എപ്പിസോഡുകൾ പിന്നിട്ട് അതിന്റെ വിജയയാത്ര തുടരുകയാണ്. ഇപ്പോൾ സീരിയലിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് നടി ജൂഹി റുസ്തഗി അവതരിപ്പിച്ച ലച്ചുവെന്ന കഥാപാത്രമാണ്.
വളരെ അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകിലും നിന്ന് ജൂഹി പിന്മാറുന്ന കാര്യം പ്രേക്ഷകരെയും തന്റെ ആരാധകരെയും അറിയിച്ചത്. ജൂഹി പോയതോടെ സീരിയലിന് പഴയ റേറ്റിംഗ് ഇല്ലായെന്നാണ് ജൂഹിയുടെ ആരാധകർ പറയുന്നത്. സീരിയലിൽ നിന്ന് പിന്മാറിയ ജൂഹിയെ വൈകാതെ സോഷ്യൽ മീഡിയയിൽ നിന്നും കാണാതായി. ഇടയ്ക്കിടെ പോസ്റ്റുകൾ ചെയ്യാറുള്ള ജൂഹി 4-5 മാസമായി ഒരു ഫോട്ടോയോ വീഡിയോയോ ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല. ജൂഹി എവിടാ പോയി എന്നായി എല്ലാവരുടെയും ചോദ്യം. ജൂഹിയ്ക്ക് പകരം വേറെയാരും ആ റോൾ ചെയ്യാൻ സീരിയലിൽ എത്തിയില്ല. ജൂഹിയെ പോലെ മറ്റൊരു കഥാപാത്രം ഉപ്പും മുളകിലേക്കും എത്തിയപ്പോൾ പ്രേക്ഷകർ ആദ്യം വിചാരിച്ചത് ജൂഹിയുടെ കഥാപാത്രം അവതരിപ്പിക്കാനാണെന്നാണ്. എന്നാൽ മുടിയന്റെ കടുത്ത ആരാധികയും മുടിയാണ് പ്രണയിക്കുന്ന കഥാപാത്രമായിട്ടാണ് പുതിയ താരം എത്തിയത്. അപ്പോഴും ജൂഹി തിരിച്ചുവരുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്.
https://www.facebook.com/Malayalivartha























