നല്ല സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ല.... ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ നാഗാര്‍ജ്ജുന

തന്റെ പേരില്‍ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു, എന്നാല്‍ അതൊന്നും തന്നെ വേദനിപ്പിച്ചില്ലായെന്ന് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന. എന്നാല്‍ തന്റെ ക്ഷമ പരീക്ഷിച്ച ഒരു ഗോസിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 'അനുഷ്‌ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍ തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ചാര്‍മി കൗറിന് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാന്‍ മൂലമാണ്. അതിനാല്‍ എല്ലാ കാര്യങ്ങളും ചാര്‍മി എന്നെ അറിയിക്കാറുണ്ട്. ഒരു പുതിയ അപ്പാര്‍ട്ട്‌മെന്റ് എടുത്തപ്പോള്‍ ചാര്‍മി എന്നോട് പറഞ്ഞിരുന്നു. ഉടനെ വാര്‍ത്ത വന്നു, നാഗാര്‍ജ്ജുന ചാര്‍മി കൗറിന് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്. ഇതുപോലെയുളള ഗോസിപ്പുകളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും.
ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. അതേ സമയം അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം വന്ന ഗോസിപ്പ് വേദനിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാനും അനുഷ്‌കയും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകന്‍ നാഗചൈതന്യയെയും അനുഷ്‌കയെയും ചേര്‍ത്തും ഗോസിപ്പുകള്‍ പ്രചരിപ്പിക്കുകയുണ്ടായി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം മാധ്യമ പ്രവര്‍ത്തകരോട് പുച്ഛം തോന്നിയെന്ന് നാഗാര്‍ജ്ജുന പ്രതികരിച്ചു.
https://www.facebook.com/Malayalivartha























