പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണ്... ഏതാണ്ട് പത്ത് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും ഉണ്ട്... ഇതൊട്ടും പ്രതീക്ഷിച്ചതല്ല... ചിത്രത്തില്‍ വാസന്തി എന്ന ടൈറ്റില്‍ റോളാണ് ഞാന്‍ ചെയ്തത്... ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ്.... ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷം' ! സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ...

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സ്വഭാവനടിയായി തിളങ്ങിയത് നടി സ്വാസിക വിജയ് ആണ്. ഇപ്പോള്‍ തന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ...
ഒരുപാട് സന്തോഷമുണ്ട് . ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണ്. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും ഉണ്ട്. ഇതൊട്ടും പ്രതീക്ഷിച്ചതല്ല. ആഗ്രഹമുണ്ടായിരുന്നു. അത് കുറേ നാള്‍ മുമ്ബ് തുടങ്ങിയ ആഗ്രഹമാണ്. അത് സാധിച്ചു. ഒരുപാട് ഒരുപാട് സന്തോഷം അതല്ലാതെ വേറെന്താണ് പറയേണ്ടതെന്ന് അറിയില്ല എനിക്ക്.
ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷം. ചിത്രത്തില്‍ വാസന്തി എന്ന ടൈറ്റില്‍ റോളാണ് ഞാന്‍ ചെയ്തത്. ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെര്‍ഫോം ചെയ്യാന്‍ ധാരാളമുള്ള സിനിമയായിരുന്നു. ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണ്.
https://www.facebook.com/Malayalivartha























