സിനിമയിലല്ലാതെ ആദ്യമായിരുന്നു അന്ന് ഞാൻ ജയിൽ കണ്ടത്... സോളാർ കേസിൽപെട്ട് അകത്ത് കിടന്നപ്പോൾ പലതും ശീലിച്ചു; അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ... അതൊരു വാശി കൂടിയായിരുന്നു.... അന്ന് സംഭവിച്ചത്! തുറന്ന് പറഞ്ഞ് ശാലു മേനോന്‍

നര്‍ത്തകിയും സിനിമ സീരിയല്‍ താരവും സോളാര്‍ കേസിലെ വിവാദ നായികയുമാണ് ശാലുമേനോന്‍. സോളാര്‍ കേുമായി ബന്ധപ്പെട്ടാണ് 2013ല്‍ ശാലു മേനോന്‍ അറസ്‌റ്റിലാകുന്നത്. ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. ഇപ്പോഴിതാ ജയിലിലെ അനുഭവങ്ങള്‍ വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ തന്നെ പാകപ്പെടുത്തിയെന്ന് നടി ശാലു മേനോന്‍. ഒരു തെറ്റും ചെയ‌്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും ശാലു പറയുകയാണ്.
താരത്തിന്റെ വാക്കുകളിലൂടെ....
വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്ബതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്.
അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം.
https://www.facebook.com/Malayalivartha























