നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതിന് പിന്നാലെ സൈബർ ആക്രമണം! ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല'! അഹാനയുടെ ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം

മലയാള സിനിമയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. നടന് കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ കൂടിയായ അഹാനയുടെ പുതിയ ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം.
കഴിഞ്ഞദിവസമായിരുന്നു അഹാന തന്റെ ഇരുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷമാക്കിയത്. തന്റെ പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്ത് വിട്ടിരുന്നു.
ഈ ചിത്രത്തിന് എതിരെയാണ് വിമര്‍ശനം 'ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല' എന്നാണ് പോസ്റ്ററിന് ചുവടെ വന്നിരിക്കുന്ന ഒരു കമന്റ്. കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ കൃഷ്ണകുമാര്‍ പങ്കുവയ്ക്കാറുണ്ട്.
അതുപോലെ രാഷ്ട്രീയ പ്രസ്താവനകള്‍ പലപ്പോഴായി ആഹാനയും നടത്താറുണ്ട്. ഇതേ തുടര്‍ന്നാണ് നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണ മെന്ന ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha