Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു... ചിരഞ്ജീവി സര്‍ജയ്ക്ക് മേഘ്‌നയുടെ പിറന്നാള്‍ സന്ദേശം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

17 OCTOBER 2020 12:57 PM IST
മലയാളി വാര്‍ത്ത

ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്റെ 'ബേബി ഷവര്‍' ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. 'എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു...' - ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്.

ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം ഏവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ മുന്‍പ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മേഘ്നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends