Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാള്‍ എന്റെ സഹോദരനാണ്... അയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച്‌ ഞാന്‍ അന്വേഷിക്കും! ഞാന്‍ നില്‍ക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; എന്റെ ശത്രു അവനാണ്... അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു... നടിയെ ആക്രമിച്ച കേസില്‍ തുറന്നടിച്ച് നടന്‍ സിദ്ധിഖ്

18 OCTOBER 2020 10:51 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ വളരെയധികം പിന്തുണച്ചവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു നടന്‍ സിദ്ദിഖ്. ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് അവിടെ ചെന്നതൊക്കെ വാര്‍ത്തയാകുകയുണ്ടായിരുന്നു . അന്ന് ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് സിദ്ദിഖ്. തന്റെ നിലപാടുകൾ തന്നെ മുന്നോട്ടു നയിക്കുന്നത്.

പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്.
1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി. അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്.അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാള്‍ക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.
ആ സ്ഥാനത്തുനിന്ന് ആയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച്‌ കഴിഞ്ഞാല്‍ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.

അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും ഞാന്‍ അയാളെ വിശ്വസിക്കുന്നുണ്ട്.സിദ്ദിഖ് പറയുകയുണ്ടായി . എന്റെ സഹോദരന്‍ ഒരു കേസില്‍പ്പെട്ടുപോയെന്നു കരുതുക. അപ്പോള്‍ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. അയാള്‍ എന്റെ സഹോദരനാണ്. അയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച്‌ ഞാന്‍ അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്.

പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച്‌ ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു. അയാള്‍ ചിലപ്പോള്‍ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാല്‍ പോരേ. എന്റെ സഹപ്രവര്‍ത്തകയെ, എനിക്ക് സ്നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവന്‍ ശിക്ഷിക്കപ്പെടണം. അവന്‍ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോള്‍ ഒരു പേര് പറഞ്ഞു. ഞാന്‍ ആ വാക്കു വിശ്വസിക്കാന്‍ തയ്യാറല്ല. അതിനേക്കാള്‍ എന്റെ കൂട്ടുകാരന്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

പള്‍സര്‍ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിലപാടെടുത്തത്.ഞാന്‍ നില്‍ക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നില്‍ക്കുന്നത് പള്‍സര്‍ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends