ഹൃദയാഘാതം മൂലം സീരിയല്‍ നടി സെറീന അന്തരിച്ചു; വേർപാട് താങ്ങാനാകാതെ ബോളിവുഡ്
സീരിയല്‍ താരം സെറിന റോഷന് ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്പത്തി നാല് വയസായിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂം സജീവമായിരുന്നു സെറീന. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സെറിനയുടെ യേ റിഷ്ടാ ക്യാ കെഹ്ലാതാ ഹേ എന്ന പരമ്ബര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സഹതാരമായ ഷാബിര്‍ ആഹ്ലുവാലിയ നടിയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
സെറിനയ്ക്ക് മുത്തം കൊടുക്കുന്ന ചിത്രമാണ് ഷാബിര്‍ പങ്കുവച്ചിരിക്കുന്നത്.സെറീന നൃത്തം ചെയ്യുന്ന ഒരു വീഡിയോ കുംകും ഭാഗ്യയിലെ നടി ശ്രിതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha