നീണ്ട കാലത്തെ പ്രണയം; 2017 ഡിസംബറിൽ വിവാഹം... പുതിയ അതിഥി എത്തുന്ന സന്തോഷത്തിൽ വിരാട്... നിറവയറുമായി നടി അനുഷ്കയുടെ കിടിലൻ ഫോട്ടോഷൂട്ട്... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റനും നിലവിൽ ലോകത്തെ നമ്പർ വൺ ക്രിക്കറ്റ് ബാറ്റസ്മാനുമായ വിരാട് കോഹ്ലി വിവാഹം ചെയ്തത് ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ്മയാണ്.
നീണ്ട കാലമായി ഇരുവരും പ്രണയത്തിലായിരുന്ന ശേഷമാണ് പിന്നീട് വിവാഹിതരായത്. 2017 ഡിസംബർ പതിനൊന്ന് ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഈ കഴിഞ്ഞ അഗസ്റ്റിനാണ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ പറ്റി അനുഷ്‌കയും വിരാട് കോഹ്‌ലിയും ആരാധകർക്കൊപ്പം പങ്കുവച്ചത്.
നിറവയറുമായി നിൽക്കുന്ന അനുഷ്കയ്ക്ക് ഒപ്പം വിരാട് നിൽക്കുന്ന ചിത്രമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആരാധകർ ഉൾപ്പടെ നിരവധി പ്രമുഖരാണ് ഫോട്ടോയുടെ താഴെ ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്. ജനുവരി 2021-ൽ ഞങ്ങൾ മൂന്ന് പേരാകുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തത്. ജൂനിയർ വിരാട്/അനുഷ്കയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അനുഷ്ക നിരവയറുമായി ഒരു ഫോട്ടോഷൂട്ട് ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് കളർ ടി-ഷർട്ടും പേസ്റ്റൽ കളറിലുള്ള ഡഗ്രിയും ധരിച്ചുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
നിറവയറുമായി തന്നെ അനുഷ്‍ക സ്വിം സ്യുട്ട് ധരിച്ച് സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം അടുത്തിടെ അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം അതിന് ശേഷമുള്ള മിക്ക ചിത്രങ്ങളിലും കാണാൻ സാധിക്കും. സ്പോർട്സ് ഡ്രസിലും അതുപോലെ സ്വിം സ്യുട്ടിൽ ക്ലാസിക് ലുക്കിലുമൊക്കെ അനുഷ്ക തന്റെ പ്രസവകാലത്ത് പോസ്റ്റ് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha























