അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറി; വനിത വിജയകുമാര്‍ തന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്ററിനെ കരണത്തടിച്ചു വീട്ടില്‍ നിന്നും പുറത്താക്കി !! താരദമ്പതിമാർപുതിയ വിവാദത്തില്‍
നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍.
താരം വീണ്ടും വിവാഹിതരായിരുന്നു. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് താരത്തിന്റെ കഴുത്തില്‍ മൂന്നാമത് മിന്നുചാര്‍ത്തിയത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടല് എടുത്തിരിക്കുകയാണ്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരുന്നത്.
താനുമായി വിവാഹമോചനം നേടാതെ ആണ് പീറ്റര്‍ മറ്റൊരാളെ വിവാഹം ചെയ്തത് എന്നായിരുന്നു പരാതി. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് ലക്ഷ്മി രാമകൃഷ്ണന്, കസ്തൂരി, രവീന്ദര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ തമിഴ് സിനിമാ താരങ്ങള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ യുദ്ധത്തിന് വഴിയൊരുങ്ങുകയായിരുന്നു.
വനിതയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി പ്രശ്നങ്ങൾ നടന്നു. വിവാദങ്ങളിലുടനീളം വനിത പീറ്ററിനെ പിന്തുണച്ചു. ഇതിനുശേഷം വനിതയും പീറ്റര്‍ പോളും വളരെ സന്തോഷമായ രീതിയില്‍ ജീവിച്ചു പോരുകയായിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങളും ഭര്‍ത്താവിനെ പരിചരിക്കുന്ന ചിത്രങ്ങളുമെല്ലാം വനിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
വനിതയും പീറ്റര്‍ പോളും വനിതയുടെ ആദ്യ വിവാഹ ബന്ധത്തിലുണ്ടായ മകള്‍ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ വന്നത്. വിവാദങ്ങളൊന്നും തന്നെയോ കുടുംബത്തെയോ ബാധിച്ചിട്ടില്ല എന്ന് ചിത്രങ്ങളിലൂടെ വനിത പറയാതെ പറഞ്ഞു.
എന്നാല്‍ ആ സന്തോഷത്തിന് ആയുസ്സ് ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഗോവയില്‍ വച്ച് പീറ്റര്‍ മദ്യപിച്ച് മോശമായി പെരുമാറിയെന്നും അതേ തുടര്‍ന്ന് വനിതാ പീറ്ററിന്റെ കരണത്തടിച്ചു വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞു എന്നും ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha