അമൃതയുടെ പുത്തൻ ലുക് വൈറൽ... ബോൾഡ് എന്നാൽ തുണി അഴിക്കുന്നതാണോയെന്ന് സോഷ്യൽമീഡിയ... തക്ക മറുപടിയുമായി അമൃതയും; ഏറ്റെടുത്ത് ആരാധകർ....
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒന്നായിരുന്നു അമൃത സുരേഷിന്റെ പുതിയ മോഡേൺ വേഷത്തിലുള്ള ചിത്രങ്ങൾ. ചിത്രങ്ങൾ വൈറലായതോടെ ഇതിനെതിരെ സദാചാര വാദികളുടെ ആക്രമണവും നേരിടുകയുണ്ടായി. എന്നാൽ ഇവർക്കെല്ലാം മറുപടിയായി എന്റെ കംഫർട് സോൺ എന്നായിരുന്നു അമൃത മറുപടി കൊടുത്തത്.
തുണി അഴിക്കുന്നതാണോ ബോൾഡ്! പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് ബോൾഡ് എന്ന് അറിയില്ലായിരുന്നു, ഏത് വസ്ത്രം ഇടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ , താല്പര്യമുള്ളവർ കാണു.. അല്ലാത്തവർ മാറിയിരുന്നു ചൊറിയു, എന്നിങ്ങനെ നിറയെ കമന്റുകൾ ആണ് ചിത്രത്തിന് നേരെ ഉണ്ടായത്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രസിദ്ധയാകുന്നത്. തൻെറ പാട്ടുകൾ ശ്രദ്ധേയമായതോടു കൂടി നിരവധി അവസരങ്ങളും അമൃതയെ തേടി വന്നിരുന്നു.
തുടർന്ന് ബാലയുമായുള്ള വിവാഹവും , തുടർന്ന് വിവാഹ മോചനവും എല്ലാം നടന്നിരുന്നു. ഇപ്പോൾ മകൾ അവന്തികയുടെ കൂടെ ജീവിക്കുന്ന അമൃത, അമൃതം ഗമായ എന്ന മ്യൂസിക് ബാൻഡ് കൂടി നടത്തി പോകുന്നുണ്ട്. മോഡലിംഗിലും അഭിനയത്തിലും എനിക്ക് നല്ലൊരു താല്പര്യമുണ്ട് എന്ന് അമൃത വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ആണ് ഒരു പരീക്ഷണം നടത്തുവാൻ തീരുമാനിച്ചത് എന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha