കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.... ദുരനുഭവം പങ്കുവെച്ച് കാര്‍ത്തിക

കുടുംബത്തിലെ ഒരാള്‍ എന്ന നിലയിലാണ് സീരിയലിലെ കഥാപാത്രങ്ങളെ ജനങ്ങള്‍ സ്വീകരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കാര്‍ത്തിക തനിക്ക്് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് 'നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ' എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്. എന്നെല്ലാം ചോദിച്ചു.
അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.'. നടി പറഞ്ഞു. വില്ലത്തി വേഷം കൈകാര്യം ചെയ്തു ശ്രദ്ധനേടിയ താരമാണ് കാര്‍ത്തിക.
https://www.facebook.com/Malayalivartha























