Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും! അവള്‍ എന്റെ കുടുംബം തകര്‍ത്തവാളണ്; അന്ന് ദിലീപ് ഭാമയോട് പറഞ്ഞത്! എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മഞ്ജുവിനെ മകള്‍ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടതായി മഞ്ജുവിന്റെ മൊഴി; അടച്ചിട്ടമുറിയില്‍ രഹസ്യ വിചാരണക്കിടെ സംഭവിച്ചത്...

02 NOVEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധം തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. 'അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്ത ആണ് എന്ന് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു. മഴവില്ലഴകില്‍ റിഹേഴ്സല്‍ ക്യാമ്ബില്‍ വച്ച്‌ ഞാനും ഭാമയും സംസാരിക്കുന്നത് കണ്ടപ്പോഴാണ് ദിലീപ് ഇക്കാര്യം പറഞ്ഞതായി നടി ഭാമ എന്നോട് പറഞ്ഞത്' എന്നായിരുന്നു കേസിലെ ഒന്നാം സാക്ഷി കോടതിമുറിയില്‍ പറഞ്ഞത്.

എന്നാല്‍ ഇക്കാര്യം കോടതി രേഖപ്പെടുത്താന്‍ തയാറായില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതു രേഖപ്പെടുത്തണമെന്ന് കോടതിയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കോടതി ഇക്കാര്യം രേഖപ്പെടുത്താന്‍ തയാറായില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. കൂടാതെ , കേസില്‍ ഒന്നാം സാക്ഷിയായ നടിയോട് ദിലീപിനെ മുന്‍വൈരാഗ്യം ഉണ്ടായിരുന്നു. അകാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു നടി കോടതിയില്‍ ഇത്തരത്തില്‍ ഒരു മൊഴി രേഖപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഇതൊരു കേട്ടുകേള്‍വി മാത്രമാണ്, അത് രേഖപ്പെടുത്തേണ്ട കാര്യമില്ല, എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. പല ഘട്ടങ്ങളിലായി പ്രതികളുടെ അഭിഭാഷകര്‍ അടക്കം കോടതി മുറിയില്‍ വാഹനത്തില്‍ വച്ചുണ്ടായ ക്രൂരത സംബന്ധിച്ച പല കാര്യങ്ങളും അതിരൂക്ഷമായ ഭാഷയില്‍ നടിയോട് ചോദിക്കുകയും അവരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

ഈ ഘട്ടങ്ങളില്‍ എല്ലാം പലതവണ പ്രോസിക്യൂഷന്‍ ഇടപെട്ടു. സത്യസന്ധമായ മറുപടി പറയാന്‍ അവരെ അനുവദിക്കണം ഇരയെ മാനസികമായി തളര്‍ത്തരുത് എന്നാല്‍ പല ഘട്ടങ്ങളില്‍ പറഞ്ഞുവെങ്കിലും കോടതിയില്‍ കാര്യങ്ങളൊന്നും തന്നെ ഇടപെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാത്രമല്ല, നടി മഞ്ജുവാര്യര്‍ കേസില്‍ മുപ്പത്തിനാലാം സാക്ഷിയാണ്. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മഞ്ജുവിനെ മകള്‍ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടതായി മഞ്ജു മൊഴിനല്‍കിയിരുന്നു. അടച്ചിട്ടമുറിയില്‍ രഹസ്യ വിചാരണക്കിടെ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം.

എന്നാല്‍ താന്‍ സത്യം പറയാന്‍ ഇക്കാര്യത്തില്‍ ബാധ്യതയാണ്, എന്നാല്‍ താന്‍ കോടതിമുറിയില്‍ സത്യം മാത്രമായിരിക്കും പറയുക എന്നായിരുന്നു മഞ്ജുവിനെ മറുപടി. ഇക്കാര്യങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി തള്ളിക്കളയുകയായിരുന്നു. കേസ് പലപ്പോഴായി അട്ടിമറിക്കാന്‍ എട്ടാം പ്രതി ദിലീപ് ശ്രമിക്കുന്നതായി പലതവണ തെളിവുകള്‍ ലഭിച്ചിട്ടും കോടതി അത് മുഖവിലയ്ക്കെടുക്കാത്തതിനെയാണ് സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചത്. നടിയും സമാനമായ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എത്രയുംവേഗം കോടതി മാറ്റം അടക്കമുള്ള നടപടികള്‍ നടത്തി വിചാരണ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് കോടതിമുറിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends