ചാക്കോച്ചനും പ്രിയക്കും എന്നും നന്മകള്‍ ഉണ്ടാവണം എന്നാണ് എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന എന്നും മഞ്ജു.. ആത്മാര്‍ഥമായി നന്മ ആഗ്രഹിച്ചിട്ടാണോ എന്റെ കരണകുറ്റി നോക്കി പുകച്ചതെന്ന് ചാക്കോച്ചന്‍! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ചാക്കോച്ചനും മഞ്ജുവാര്യരും ചേര്‍ന്നുള്ള പഴയൊരു മുഖചിത്രം പങ്കു വെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.ഇരുവരുടെയും കരിയറിന്റെ തുടക്ക കാലത്ത് ഒരുമിച്ചു നായികാ നായകന്മാരായി അഭിനയിച്ചിരുന്നില്ല.
എന്നാല്‍ ഒരു ഓണക്കാലത്ത് ഒരു ചലച്ചിത്ര മാസികക്കായി മുഖചിത്രത്തിനു ഇരുവരും ഒരുമിച്ചിരുന്നു.ചാക്കോച്ചന്റെ പിറന്നാളിന് മഞ്ജു ഇന്ന് ആ ചിത്രം പങ്കു വെച്ചിരിക്കുകയാണ്.
രണ്ടാം വരവില്‍ മഞ്ജുവിന്റെ ആദ്യചിത്രമായ ഹൌ ഓള്‍ഡ് ആര്‍ യു വില്‍ ഭര്‍ത്താവായി വേഷമിട്ടത് ചാക്കോച്ചനായിരുന്നു.വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
മഞ്ജു ചക്കോച്ചനെ പറ്റി ജെ ബി ജങ്ഷനില്‍ പറഞ്ഞത് എന്റെ രണ്ടാം വരവില്‍ നായകനായതില്‍ ഞാന്‍ മനസ് നിറഞ്ഞു നന്ദി അറിയിക്കുന്നു എന്നാണ്.ചാക്കോച്ചനും പ്രിയക്കും എന്നും നന്മകള്‍ ഉണ്ടാവണം എന്നാണ് എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന എന്നും മഞ്ജു പറയുന്നുണ്ട് .
ആത്മാര്‍ഥമായി നന്മ ആഗ്രഹിച്ചിട്ടാണോ എന്റെ കരണകുറ്റി നോക്കി പുകച്ചത് എന്നാണ് ചാക്കോച്ചന്‍ തിരിച്ചു ചോദിക്കുന്നത് . വേട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന രസകരമായ സംഭവം ചാക്കോച്ചന്‍ പറയുന്നത് ഇങ്ങനെ :
മെല്‍വിന്‍ ഫിലിപ് എന്ന തന്റെ കഥാപാത്രത്തെ മഞ്ജുവിന്റെ കഥാപാത്രം അടിക്കുന്ന സീനുണ്ട്.മുഖത്തടിച്ച ഉടനെ തന്നെ മഞ്ജു സോറി പറയും. അത് ഗ്യാപ്പില്ലാതെ പറയുന്നതുകൊണ്ട് ഒരുപാട് റീടേക്ക് വേണ്ടിവന്നു.അവസാനം ഞാന്‍ പറഞ്ഞു സഹോദരി മാപ്പു വേണ്ട ,എനിക്കിനി അടികൊള്ളാന്‍ വയ്യ എന്ന്.
https://www.facebook.com/Malayalivartha























