Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിഞ്ഞത് മുതല്‍ ചെയ്യുന്ന ദേഹോപദ്രവം ആണ്... എന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നതെന്ന് അമ്ബിളിയുടെ അമ്മ

24 APRIL 2021 10:17 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നെക്കുറിച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് അമ്ബിളി ദേവിയുടെ മറുപടി. നടി അനു ജോസഫിന്റെ വിഡിയോയിലൂടെയാണ് അമ്ബിളി തനിക്ക് പറയാനുള്ള കാര്യങ്ങള്‍വെളിപ്പെടുത്തിയത്. തന്നെ വിവാഹം ചെയ്തതിന്റെ മൂന്നാം നാള്‍ മുതല്‍ ആദിത്യന്‍ തങ്ങളെപറ്റിക്കുകയായിരുന്നു എന്ന് അമ്ബിളി പറയുന്നു.

കുഞ്ഞിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് എന്നെ വിവാഹം ചെയ്യാന്‍ കാരണം എന്നാണു ജയന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത്. മോനെ നന്നായി നോക്കുന്ന ഒരാളാണല്ലോ എന്ന് കരുതിയാണ് ഞാനും സമ്മതിച്ചത് എന്നാല്‍ ഇങ്ങനെ സ്‌നേഹപ്രകടനം നടത്തിയ ഒരാള്‍ കാര്യങ്ങളെ വളച്ചൊടിച്ച്, പച്ചക്കള്ളങ്ങള്‍ പറഞ്ഞ്, മറ്റു പല ഫോട്ടോകളും എന്റേതാണെന്നു കാണിക്കാന്‍ ഉണ്ടാക്കിയെടുക്കും എന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ നാറിയാലും വേണ്ടില്ല നിന്നെ നാറ്റിക്കും, സമൂഹത്തില്‍ നീ നേരേ നടക്കില്ല, എനിക്ക് ജയിക്കാന്‍ വേണ്ടി ഞാന്‍ എന്ത് കളിയും കളിക്കും എന്നൊക്കെ പറഞ്ഞപ്പോഴും ഇത്രയും പച്ചക്കള്ളങ്ങള്‍ പറഞ്ഞ് സ്വന്തം ഭാര്യയെ അധിക്ഷേപിക്കുമെന്നു ഞാന്‍ കരുതിയില്ല. വിവാഹത്തിന് മുന്‍പ് എന്റെ അച്ഛനും പിന്നീട് എന്റെ ഭര്‍ത്താവുമാണ് എന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത്.
എന്റെ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എല്ലാം ഭര്‍ത്താവാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്
ഇന്‍ഡസ്ട്രിയില്‍ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്, ഈ വ്യക്തികളൊക്കെ എന്നോട് മാന്യമായാണ്
പെരുമാറിയിട്ടുള്ളത്. പക്ഷെ അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരല്ലേ എന്ന് കരുതി പലരോടും ഞാന്‍
സംസാരിക്കാറില്ല. ഗര്‍ഭിണി ആയതിനു ശേഷം ഞാന്‍ ഫോണ്‍ തീരെ ഉപയോഗിക്കാതെ ആയി. ജയന്‍ ചേട്ടന്റെ ഫോണ്‍ മാത്രമേ എടുക്കുമായിരുന്നുള്ളൂ. വിവാഹത്തിന് ശേഷം എന്നെ പറ്റിക്കരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാലത്തെ കാര്യങ്ങളൊന്നും ഞാന്‍ ചികഞ്ഞു നോക്കിയിട്ടില്ല.പക്ഷെ ഈ വിഷയം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ചോദിക്കുമ്‌ബോള്‍ പല കാര്യങ്ങളിലും ഉരുണ്ടു കളിക്കുകയാണ്. അങ്ങനെ പലകാര്യങ്ങളും മറച്ചു വച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ അതിനെപ്പറ്റി അന്വേഷിച്ചു.ഞാന്‍ വിളിക്കുമ്‌ബോഴെല്ലാം തിരക്കാണ്, കുഞ്ഞിന് വാക്‌സിനേഷന്‍ എടുക്കാന്‍ പോലും വരാന്‍ കഴിയാത്ത തിരക്ക്. എന്റെ വാഹനം പുള്ളിയുടെ കയ്യിലും പുള്ളിയുടെ വാഹനം എന്റെ വീട്ടിലുമാണ് കിടന്നിരുന്നത്.
പുള്ളിയുടെ വാഹനത്തിനു ഇന്‍ഷുറന്‍സ് ഇല്ല, അതുമായി പോകുമ്‌ബോള്‍ പേടിച്ചാണ് പോകുന്നത് അതുകൊണ്ടാണ് വിളിക്കുന്നത്. അപ്പോള്‍ വരാന്‍ സമയമില്ല എന്നാല്‍ മറ്റൊരു സ്ത്രീക്കുവേണ്ടി സമയം മാറ്റി വയ്ക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ആരാണ് ചോദിച്ചു പോകാത്തത്. ഈ പെണ്‍കുട്ടിയോടും അമ്മയോടും ഞാന്‍ സംസാരിച്ചു, അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത് ഒന്നേകാല്‍ വര്‍ഷമായി ഇവര്‍ ഒരു ബന്ധത്തിലാണ് എന്ന്. അദ്ദേഹവും എന്നോട് പറഞ്ഞു എന്റെ കുഞ്ഞിനെ വയറ്റിലിട്ട സ്ത്രീയാണ് എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല
എന്ന്. ആ കുഞ്ഞിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് ആണ് അദ്ദേഹം പ്രൊഫൈല്‍ പിക്ചര്‍ ആയി ഇട്ടത്. ഇദ്ദേഹം വിളിക്കുന്ന തെറികള്‍ കേള്‍ക്കുമ്‌ബോള്‍ ആണ് ഇത്രയധികം തെറികള്‍ ലോകത്തുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്അത്രമാത്രം തെറി വിളിക്കുന്ന ആളാണ്. തൃശൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കല്യാണത്തിന് മുന്‍പ്ഞങ്ങള്‍ താമസിച്ചു എന്ന് പറഞ്ഞു, അത് ശരിയാണ്, പുള്ളിയുടെ വീടാണ് എന്ന് പറയാതെ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു. എന്തിനാ വെറുതെ റൂം എടുത്തു കാശ് കളയുന്നത് എന്ന് ചോദിച്ചു. എന്നിട്ടു ബെഡ്‌റൂമില്‍ കിടന്നു എന്ന് പറയുമ്‌ബോള്‍ ആരുടെ കൂടെ കിടന്നു എന്നുകൂടി പറയണം.
ഞാനും എന്റെ മാതാപിതാക്കളും ബെഡ്‌റൂമിലും ജയന്‍ ചേട്ടന്‍ ഹാളിലും ആണ് കിടന്നത്. ഈ സ്ത്രീയോട് ജയന്‍ ചേട്ടന്‍ പറഞ്ഞത് ഞാന്‍ കൊള്ളരുതാത്തവള്‍ ആണ് അദ്ദേഹത്തെ നോക്കാറില്ല എന്നൊക്കെ ആണ്. അങ്ങനെ സിമ്ബതി പിടിച്ചു പറ്റിയാണ് അവരോട് ബന്ധം സ്ഥാപിച്ചത്. എന്നാല്‍ അവര്‍ക്ക് എന്നെ വിളിച്ചൊന്നുചോദിക്കാമല്ലോ, ഞാന്‍ അന്ന് ഗര്‍ഭിണി ആയിരിക്കുകയാണ്, അവര്‍ക്കു ആലോചിക്കമല്ലോ ഗര്‍ഭിണി ആയിഇരിക്കുന്ന അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന ആ സ്ത്രീയോട് ഇങ്ങനെ തെറ്റ് ചെയ്യാന്‍ പാടില്ല എന്ന്13 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ അവര്‍ക്ക് കരുതാമായിരുന്നു. സ്‌നേഹത്തൂവല്‍ എന്ന സീരിയലില്‍
അഭിനയിക്കുമ്‌ബോള്‍ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആ സമയത്ത്അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരാളെ ഞാന്‍ പ്രണയിക്കുമോ ?
ഈ കാലമത്രയും ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ഞാനൊന്നു ചോദിച്ചോട്ടെ അതിനു ശേഷം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു പിന്നെ ഡിവോഴ്‌സ് ആയി, ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുമായി ലിവിങ് ടുഗതര്‍ അതില്‍ ഒരു കുട്ടി ഉണ്ട്. ഈ സമയമെല്ലാം എന്നെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍
ഇദ്ദേഹം മറ്റെല്ലാവരെയും വഞ്ചിക്കുകയായിരുന്നു എന്നല്ലേ ? ഇപ്പോള്‍ എന്റെ സ്വഭാവ
ദൂഷ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. അദ്ദേഹം അതിന്റെ തെളിവ് കൊണ്ട് വരട്ടെ. ഞാന്‍ എന്റെ
നമ്ബര്‍ സൈബര്‍ സെല്ലിന് കൊടുക്കാന്‍ തയ്യാറാണ് അദ്ദേഹവും മറ്റേ പെണ്‍കുട്ടിയും സൈബര്‍ നമ്ബര്‍ സെല്ലില്‍ കൊടുക്കട്ടെ. അദ്ദേഹം ആണ് എന്നോട് ഡിവോഴ്‌സ് വേണം എന്ന് പറയുന്നത്, അതും ആരും അറിയാതെ ചെയ്യണം എന്നാണു പറയുന്നത്. ഞാന്‍ ഡിവോഴ്‌സ് കൊടുക്കില്ല എന്നാണു പറഞ്ഞത്. പക്ഷെ എനിക്കിനി പുള്ളിയെ വേണ്ട. ഇത്രയും എന്നെപ്പറ്റി അപവാദം പറയുന്ന ഒരാളോടൊപ്പം ഞാന്‍ ഇനി എങ്ങനെ ജീവിക്കും?'
അമ്ബിളി ചോദിക്കുന്നു.
ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കര്‍ അവാര്‍ഡ് കൊടുക്കണം എന്നാണ് അമ്ബിളിദേവിയുടെ 'അമ്മ പറയുന്നത്. 'ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ ഞങ്ങളെ വഞ്ചിക്കുകയാണ്. എന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേ ആഴ്ചയും ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും പണം തട്ടി എന്നാണു കേള്‍ക്കുന്നത്. ഇവന്‍ വിവാഹ തട്ടിപ്പു വീരനാണ്. കല്യാണം കഴിഞ്ഞത്മുതല്‍ ചെയ്യുന്ന ദേഹോപദ്രവം ആണ് എന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ സീതയുടെ ലൊക്കേഷനില്‍ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതില്‍ രാജേഷ് പുത്തന്‍പുര എന്റെ മോളുടെ തോളില്‍ തട്ടി മോളെ എന്ന് വിളിച്ചു. അതിനു അവര്‍ പോയതിനു ശേഷം എന്റെ മോളെ അവന്‍ അടിച്ചു. അവന്‍ പറയുന്നത് അമ്ബലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ്എന്റെ മോള്‍ എന്നാണ്. ഇത്രയും കാലം ഞാന്‍ ഒന്നും അവനെ പറഞ്ഞിട്ടില്ല.
ഇനി സഹിക്കാന്‍ പറ്റില്ല. എന്റെ കൊച്ചിനെ ചെറിയ കുട്ടികളെ വരെ ചേര്‍ത്ത് പറയുകയാണ്. ഇത്രയുംവികൃതമായ സ്വഭാവമുള്ള പുരുഷന്മാരെ ഞാന്‍ കണ്ടിട്ടില്ല. വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തുകുട്ടികളെ വശപ്പെടുത്തി വിവാഹമോചിതയായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. ഇവിടെയും ഞങ്ങളുടെ കുഞ്ഞിനെ സ്‌നേഹിക്കുന്നു പിരിയാന്‍ വയ്യ എന്ന കള്ളം പറഞ്ഞാണ്‌കേറിപറ്റിയത്. കുഞ്ഞിനെ നോക്കുമല്ലോ എന്നാണു ഞങ്ങള്‍ ചിന്തിച്ചത്. അവനു ലിവിങ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ് വിവാഹ ജീവിതം അവനു പറ്റില്ല. അവനു ഇതൊരു ഹോബി ആണ്. ഇപ്പൊ ചതിച്ച പെണ്‍കുട്ടിയുടെ 'അമ്മ ഞങ്ങളെ വിളിച്ചു കരയുകയായിരുന്നു. ഒരു സിനിമ ഉണ്ടാക്കാനുള്ള കഥ ഉണ്ട് അവന്റെ ജീവിതത്തില്‍ അത് പക്ഷെ വൃത്തികെട്ട കഥയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends