'പ്രിയപ്പെട്ട കൂട്ടുകാരന്റെ തോളില്‍ കൈയിട്ട് കൂളായി മഹാനടന്‍'; മോഹൻലാലിന്റേയും ആര്‍എസ്‌പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

പ്രിയപ്പെട്ട കൂട്ടുകാരന്റെ തോളില്‍ കൈയിട്ട് കൂളായി മഹാനടന്‍. കൂട്ടുകാരന്‍ ആര്‍എസ്‌പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണാണ്. തോളില്‍ കൈയിട്ട് നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മലയാളികളുടെ സ്വന്തം അഭിമാനവുമായ താരരാജാവ് മോഹന്‍ലാലും.
ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന ഈ ഫോട്ടോയ്‌ക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് കമന്റ് ചെയ്‌തിരിക്കുകയാണ് ആരാധകര്‍. കാഷ്വല്‍ ഡ്രസിലാണ് ഇരുവരും. പുതിയ ചിത്രമായ ബാരോസിലെ ലുക്കാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. മെറൂണ്‍ നിറമുളള ടീഷര്‍ട്ടാണ് ഷിബുവിന്റെ വേഷം.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷിബു ബേബി ജോണിന് ആശംസകളുമായി ലാല്‍ എത്തിയിരുന്നു. നാട്ടുകാര്‍ കഴിഞ്ഞേയുളളു ഷിബുവിന് എന്തും എന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. രാഷ്‌ട്രീയത്തിനതീതമായി ചലച്ചിത്ര, സാംസ്‌കാരിക മേഖലകളില്‍ വിപുലമായ സുഹൃദ് വലയത്തിന് ഉടമയാണ് ഷിബു ബേബി ജോണും.
https://www.facebook.com/Malayalivartha