തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു
തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ ആരോഗ്യനില ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അതികൃതർ വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ആരാധകരെ കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറയുകയാണ് ചെയ്തത്.
എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പേസരുതു എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
https://www.facebook.com/Malayalivartha























